അങ്ങനെ അതും കണ്ടുപിടിച്ചു! മണ്ണിര ചൊവ്വയുടെ മണ്ണിലും ജീവിക്കുമെന്ന് ഉറപ്പായി; ചൊവ്വയില്‍ മനുഷ്യവാസം സാധ്യമായാല്‍ ഭക്ഷണാവശ്യത്തിന് കൃഷി അത്യാവശ്യമാണ്‌

മ​ണ്ണി​ര ചൊ​വ്വ​യു​ടെ മ​ണ്ണി​ലും ജീ​വി​ക്കുമെന്ന് ഉറപ്പായി. ശാ​സ്ത്ര​ലോ​കം ചൊ​വ്വ​യി​ൽ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൊ​വ്വ​യു​ടെ മ​ണ്ണി​ൽ മ​ണ്ണി​ര​യെ വ​ള​ർ​ത്തി​യ​ത്.

നെ​ത​ർ​ല​ൻ​ഡ്സി​ലെ വാ​ഗ​നിം​ഗ​ൻ യൂ​ണി​വേ​ഴ്സി​റ്റി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ ഗ​വേ​ഷ​ക​ർ ചൊ​വ്വ​യു​ടെ മ​ണ്ണി​ൽ മ​ണ്ണി​ര​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ൽ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​കു​മോ, വി​ള​ക​ൾ ന​ടാ​നാ​കു​മോ എ​ന്ന​തി​നൊ​ക്കെ ഈ ​പ​രീ​ക്ഷ​ണം ഉ​ത്ത​രം ന​ല്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ചൊ​വ്വ​യി​ൽ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​യാ​ൽ ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​ന് കൃ​ഷി അ​ത്യാ​വ​ശ്യ​മാ​ണ്. കൃ​ഷി ചെ​യ്യ​ണ​മെ​ങ്കി‌​ലും ജൈ​വാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നും മ​ണ്ണി​ൽ മ​ണ്ണി​ര​ക​ൾ വേ​ണം. ഇ​താ​ണ് പ​രീ​ക്ഷ​ണ​ത്തി​നു പി​ന്നി​ലെ ലക്ഷ്യം. നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ന​ല്കി​യ ചൊ​വ്വ​യി​ലെ മ​ണ്ണി​ന്‍റെ സാ​ന്പി​ളി​ൽ റൂ​കോ​ള ചെ‌​ടി​ക​ൾ ന​ട്ടു. ഇ​തി​നൊ​പ്പം മ​ണ്ണി​ര​യെ​യും വ​ള​മാ​യി പ​ന്നി​ക്കാ​ഷ്ഠ​വും ന​ല്കി. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​ണ്ണി​ര​ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ധാ​ന വി​ജ​യം എ​ന്ന​ത് മ​ണ്ണി​ര​ക​ളു​ടെ പ്ര​ജ​ന​നം ന​ട​ന്ന​താ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Related posts