ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസ് ലൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
ബിജെപിയുടെ യൂട്യൂബ് ചാനലിൽ അയ്യായിരം ലൈക്ക് ലഭിച്ചപ്പോൾ ഇരുപത്തിമൂവായിരത്തിലേറെ ഡിസ്ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ബിജെപിയുടെ ചാനലില്‍ ആഗസ്റ്റ് 30ാം തീയതിയാണ് വീഡിയോ അപ്പ് ചെയ്തിരിക്കുന്നത് ജെഇഇ- നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേയും റെയിൽവേ തുടങ്ങിയ വിവിധ മത്സര പരീക്ഷകൾ നീട്ടിക്കൊണ്ടു പോകുന്നതിനെതിരേയുമാണ് ഡിസ്ലൈക്ക് ചെയ്യുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നവർ പറയുന്നത്.
തങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയ പരീക്ഷ ഫീസ് തിരിച്ചുതരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.