പാലക്കാട്: അട്ടപ്പാടിയിൽ ഒരു സംഘമാളുകൾ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം.
കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ഇയാൾ ചീകിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇതിൽ ഒരാൾ ചെറുപ്പുളശേരി സ്വദേശിയും, മറ്റു മൂന്നുപേർ അട്ടപ്പാടി സ്വദേശികളുമാണ്. ഒളിവിലായ അഞ്ചുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പക്ഷികളെ വെടിവയ്ക്കുന്ന തോക്ക് വാങ്ങി നൽകാമെന്നു പറഞ്ഞ് നന്ദകിഷോർ പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.
നന്ദകിഷോറായിരുന്നു ഇടനിലക്കാരൻ. ഒരുമാസം കഴിഞ്ഞീട്ടും തോക്കോ, വാങ്ങിയ പണമോ തിരിച്ചു നൽകാത്തതിൽ പ്രതികൾ നന്ദകിഷോറിനെയും വിനായകനെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും പിന്നീടുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നന്ദകിഷോറിനെ പ്രതികൾ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നന്ദകിഷോർ പിന്നീട് മരിച്ചു.
വിനായകൻ ഗുരുതരമായ പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ ചീകിത്സയിലാണ്.