കല്ലൂർ: പാടം വഴിയിൽ മണ്ണിനടിയിൽ നിന്ന് തീയും പുകയും ഉയരുന്നത് പ്രതിഭാസം കണ്ട സ്ഥലത്തെ മണ്ണ് പരിശോധനയ്ക്കായി കാക്കനാട്ടെ ലബോറട്ടറിയിലേക്ക് അയച്ചു. മണ്ണ് പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമെ ഈ സ്ഥലം കുഴിച്ചുനോക്കാൻ സാധിക്കുകയുള്ളൂവെന്ന് സ്ഥലം സന്ദർശിച്ച തഹസിൽദാർ പറഞ്ഞു. സ്ഥലം കുഴിച്ചു നോക്കുന്പോൾ സ്ഫോടന സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്ന് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
എട്ടു വർഷം മുൻപ് മേഖലയിലെ ടയർ നിർമാണ കന്പനിയിൽ നിന്നുള്ള രാസമാലിന്യം ഇവിടെ വൻതോതിൽ തള്ളിയതാകാം ഇപ്പോൾ തീയും പുകയുമുണ്ടാകാൻ കാരണമെന്ന് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് ഇൻസ്പെക്ടർ രാജീവ് പറഞ്ഞു. കൽക്കരി വേസ്റ്റിൽ കാർബണും പൊട്ടാഷും സൾഫറും അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെ ന്നും ഇവ കത്തുന്നതിനിടയുള്ള രാസപ്രവർത്തനത്തിലൂടെ കത്താനും പുകയുയരാനും സാധ്യതയുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് ഇതുപോലെ പലയിടത്തും രാസവസ്തുക്കൾ അടിഞ്ഞു കിടപ്പുണ്ടാകാമെന്നും സ്ഥലം കുഴിച്ചു നോക്കുന്പോൾ സ്ഫോടനത്തിനുള്ള സാധ്യതയുണ്ടെ ന്നുമാണ് വിദഗ്ധ അഭിപ്രായം. കളക്ടറുടെ നിർദ്ദേശപ്രകാരം പുക കണ്ട പ്രദേശം കയർ കെട്ടി തിരിക്കുകയും നാട്ടുകാർ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്. ഇരിങ്ങാലക്കുട തഹസിൽദാർ ഐ.ജെ മധുസൂദനൻ, ബോംബ് സ്ക്വാഡ് അംഗങ്ങളായ വിക്ടർ ഡേവിഡ്, ടി.എസ്.ബാബുരാജ്, ടി.സി.ജിലീഷ്, പുതുക്കാട് സിഐ എസ്പി സുധീരൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.