മ​ണ്ണു​ത്തി – വ​ട​ക്ക​ഞ്ചേ​രി ആറുവരിപ്പാത നിർമാണം ; ഭൂ​മി കി​ട്ടാ​ത്ത​തും സ​മ​ര​ങ്ങ​ളും ത​ട​സ​മാ​യെ​ന്ന് ക​രാ​റു​കാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: മ​ണ്ണു​ത്തി – വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി ഇ​ത്ര​യേ​റെ വ​ർ​ഷം വൈ​കി​യ​തു യ​ഥാ​സ​മ​യം ഭൂ​മി ഏ​റ്റെ​ടു​ത്തു ത​രാ​ത്ത​തി​നാ​ലും ഭൂ​വു​ട​മ​ക​ൾ ന​ട​ത്തി​യ സ​മ​രം​ മൂ​ല​വു​മാ​ണെ​ന്നു ക​രാ​ർ ക​ന്പ​നി​യും ദേ​ശീ​യ​പാ​ത അഥോറി​റ്റി​യും. ഹൈ​ക്കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഈ ​വാ​ദം. ദേ​ശീ​യ​പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ലാ​ണ് ഈ ​സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ച്ച​ത്.

സ​മ​ര​ങ്ങ​ൾ​ക്കു പു​റ​മേ, വി​ട്ടു​ത​ന്ന സ്ഥ​ല​ത്തി​നു കൂ​ടു​ത​ൽ വി​ല ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​മൂ​ലം പ​ണി ന​ട​ത്താ​നാ​യി​ല്ല. ഭൂ​മി ഏ​റ്റെ​ടു​ത്തുത​രേ​ണ്ട​തു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ക​രാ​ർ ക​ന്പ​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് പോ​ലീ​സ് സം​ര​ക്ഷ​ണം വാ​ങ്ങി​യാ​ണ് അ​ന്നു പ​ണി ന​ട​ത്തി​യ​ത്. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നു ല​ഭി​ച്ചി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യി​ല്ലെ​ന്നും ക​ന്പ​നി ആ​രോ​പി​ച്ചു.

2013 ഏ​പ്രി​ൽ ആ​റി​നു പ​ണി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ 2011 ന​വം​ബ​ർവ​രെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. നി​രോ​ധ​നം മാ​റ്റി​യ​ശേ​ഷം സ​മ​രം തു​ട​ർ​ന്ന​തി​നാ​ൽ പ​ണി ത​ട​സ​പ്പെ​ട്ടു. ഇ​തു​മൂ​ലം ക​രാ​ർ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട തീ​യ​തി 2015 മാ​ർ​ച്ച് 14 ലേ​ക്കു നീ​ട്ടി​ത്ത​ന്നു. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ തി​രി​ച്ച​ട​വു തു​ട​ങ്ങാ​നാ​കാ​ത്ത​തി​നാ​ൽ വാ​യ്പ ന​ൽ​കി​യ ബാ​ങ്ക്് വാ​യ്പ​യി​ൽ​നി​ന്നു പിന്മാ​റി.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പ​ണി തു​ട​രാ​നാ​യി​ല്ല. വീ​ണ്ടും നീ​ട്ടി​ക്കി​ട്ടി​യ 2017 മാ​ർ​ച്ചിന​കം പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ട​ണ​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​ർ സ​മ​രം ചെ​യ്ത​തോ​ടെ വീ​ണ്ടും എ​ല്ലാം ത​ട​സ​പ്പെ​ട്ടു. ഹൈ​ക്കോ​ട​തി പോ​ലീ​സ് സം​ര​ക്ഷ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും ല​ഭിച്ചില്ലെന്നു ക​രാ​റു​കാ​ർ പ​റ​യു​ന്നു.

കി​ട്ടാ​ക്ക​ട​മാ​യ​തോ​ടെ ബാ​ങ്കു​ക​ൾ വാ​യ്പ ത​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്പ​നി സ്വ​ന്തം നി​ല​യി​ൽ പ​ണം ക​ണ്ടെ​ത്തി റോ​ഡുപ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും 82 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തി​യാ​യെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞു. 28.35 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള​ള റോ​ഡി​ന്‍റെ 22 കി​ലോ​മീ​റ്റ​ർ ദൂ​രം പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നും ബോ​ധി​പ്പി​ച്ചു.
ട​ണ​ലി​ന്‍റെ ഗ​മ​ന ബ​ഹി​ർ​ഗ​മ​ന ഭാ​ഗ​ങ്ങ​ളി​ലും വാ​ണി​യം​പാ​റ ഭാ​ഗ​ത്തു​മാ​യി 1.43 ഹെ​ക്ട​ർ വ​ന​ഭൂ​മി ല​ഭി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​മ​തി ത​ന്നി​ട്ടി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ൽ. 2014 ൽ ​ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ക​രാ​ർ ക​ന്പ​നി​ക്കു കൊ​ടു​ത്ത ടെ​ർ​മി​നേ​ഷ​ൻ നോ​ട്ടീ​സി​ൽ 2012 ഫെ​ബ്രു​വ​രി 25 ന​കം ക​രാ​ർ ക​ന്പ​നി​ക്ക് 60 ശ​ത​മാ​നം ഭൂ​മി കൊ​ടു​ക്കേ​ണ്ട​തി​നു പ​ക​രം 88 ശ​ത​മാ​നം ഭൂ​മി കൈ​മാ​റി​യെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ദ്യ​ത്തെ ക​രാ​ർ കാ​ലാ​വ​ധി​യാ​യ 2013 നു പ​ണി ആ​രം​ഭി​ക്കാ​ൻ​പോ​ലും സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ടെ​ർ​മി​നേ​ഷ​ൻ നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

Related posts