തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണത്തിൽ കരാറുകാർ നടത്തുന്ന അലംഭാവത്തിനും സുരക്ഷാ വീഴ്ചകൾക്കും ദേശീയപാത അഥോറിറ്റി അധികൃതർകൂടി ഉത്തരവാദികളാണെന്ന് ആരോപിച്ച് വി.എം. സുധീരൻ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചു.
കരാർ കന്പനിയുടെ സാന്പത്തിക ക്ലേശങ്ങളെ സഹാനുഭൂതിയോടെ നോക്കിക്കാണുന്ന സർക്കാരിന്റെ നിലപാടിനേയും സുധീരൻ കത്തിൽ വിമർശിച്ചിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണം.
2012 ഫെബ്രുവരിക്കുമുന്പേ 88 ശതമാനം ഭൂമി കൈമാറിയിട്ടും പണിയിൽ പുരോഗതി വരുത്താതിരുന്നതു കരാറുകാരുട വീഴ്ചയാണ്. കരാർ ലംഘിച്ച കന്പനിയെ അയോഗ്യരായി പ്രഖ്യാപിച്ച് പണി പെട്ടെന്നു തീർക്കാനുള്ള നടപടികളാണു സ്വീകരക്കേണ്ടത്: സുധീരൻ കത്തിൽ പറഞ്ഞു.