കലോത്‌സവത്തിന് എത്താൻ നേരമില്ലാത്തപ്പഴാ ..! വ​ട​ക്ക​ഞ്ചേ​രി ​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാത നി​ർ​ത്തി​വ​ച്ചും തു​ട​ങ്ങി​യും നീ​ങ്ങു​ന്നു; ജ​ന​പ്ര​തി​നി​ധി​ക​ളോ മ​ന്ത്രി​മാ​രോ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം പ​ല​ത​വ​ണ നി​ർ​ത്തി​വ​ച്ചും പി​ന്നെ തു​ട​ങ്ങി​യും നീ​ങ്ങു​ന്പോ​ഴും ജ​ന​പ്ര​തി​നി​ധി​ക​ളോ മ​ന്ത്രി​മാ​രോ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. 2005-ൽ ​തു​ട​ങ്ങി​യ​താ​ണ് വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ ശാ​പം.

ആ​റു​വ​രി ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​വു​ട​മ​ക​ളു​ടെ ആ​ദ്യ​യോ​ഗം 2005 ഡി​സം​ബ​റി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ലാ​ണ് ന​ട​ന്ന​ത്. പി​ന്നീ​ട് ആ​റു​വ​രി​പ്പാ​ത വി​ക​സ​ന​മെ​ന്നു പ​റ​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​യ്ക്ക​ലും വ​ഴി​പാ​ടു​പോ​ലെ​യാ​യി. 2012 മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു രാ​പ​ക​ൽ​വ്യ​ത്യാ​സ​മി​ല്ലാ​തെ ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി.

2012-ൽ ​പാ​ത​വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും യ​ഥാ​സ​മ​യം ഫ​ണ്ട് ല​ഭി​ച്ചി​ല്ലെ​ന്നും റോ​ഡി​നു​ള്ള ഭൂ​മി വി​ട്ടു​കി​ട്ടി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​ർ ക​ന്പ​നി ര​ണ്ടു​വ​ർ​ഷം പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചു.28 കി​ലോ​മീ​റ്റ​ർ വ​രു​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത വി​ക​സ​നം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ൽ നി​ശ്ച​യി​ച്ച ക​രാ​ർ കാ​ലാ​വ​ധി.

എ​ന്നാ​ൽ പ​ണി​ക​ഴി​യാ​തെ വ​ന്ന​തോ​ടെ 2018 മാ​ർ​ച്ച് 31 വ​രെ കാ​ലാ​വ​ധി നീ​ട്ടി​ന​ല്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ലും കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡു​വി​ക​സ​നം തീ​രി​ല്ലെ​ന്ന സ്ഥി​തി​യാ​ണ്. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി 2012 മു​ത​ൽ ക​രാ​ർ ക​ന്പ​നി​ക്ക് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്.

വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് വാ​ട​ക കൊ​ടു​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ട്ടം​നി​ർ​ത്തി​വ​യ്ക്കു​ക​യും വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും മ​റ്റു പ​ണി​ക​ളും ത​ട​ഞ്ഞ​തോ​ടെ പാ​ത​വി​ക​സ​നം ര​ണ്ടു​ദി​വ​സ​മാ​യി പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ത​നി​ർ​മാ​ണ​ത്തി​നാ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ക​രാ​ർ ക​ന്പ​നി വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.

മെ​ഷി​ന​റി​ക​ളും വാ​ട​ക​യ്ക്കാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ​യുംജീ​വ​ന​ക്കാ​രെ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന​ത് ഏ​ജ​ന്‍റു​മാ​ർ വ​ഴി​യും. എ​ന്നാ​ൽ ഈ ​പ​ണി​ക​ൾ മെ​യി​ൻ ക​രാ​ർ ക​ന്പ​നി​യാ​യ കെഎംസി ചെ​യ്യാ​തെ പ്ര​ഗ​തി ഗ്രൂ​പ്പി​നു സ​ബ് ക​രാ​ർ ന​ല്കു​ക​യാ​യി​രു​ന്നു. പാ​ത​വി​ക​സ​നം എ​ഴു​പ​തു​ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നു ക​രാ​ർ ക​ന്പ​നി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ചെ​യ്ത വ​ർ​ക്കു​ക​ൾ​ക്ക് ഫി​നി​ഷിം​ഗ് ഇ​ല്ലെ​ന്ന​താ​ണ് ക​രാ​ർ ക​ന്പ​നി​ക്കെ​തി​രേ വ​ലി​യ ആ​രോ​പ​ണം.

Related posts