തി​ര​ക്കേ​റി​യ ടൗ​ണി​ൽ മ​ദ്യ​പ​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം, അതും മൊബൈലില്‍ പാട്ടുകേട്ട്..! സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറച്ചിലും നഗ്‌നത പ്രദര്‍ശനവും; മനോഹരന്റെ സ്ഥിരം കലാപരിപാടി ഇങ്ങനെ…

ചെ​റു​തോ​ണി: വ്യാ​പാ​രി​ക​ൾ​ക്കും വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ശ​ല്യ​മാ​യി പൊ​തു​നി​ര​ത്തി​ൽ മ​ദ്യ​പ​ൻ അ​ഴി​ഞ്ഞാ​ടി.

ചെ​റു​തോ​ണി സ്വ​ദേ​ശി​യാ​യ മ​നോ​ഹ​ര​ൻ എ​ന്ന​യാ​ളാ​ണ് മ​ദ്യ​പി​ച്ച് ടൗ​ണി​ൽ അ​ഴി​ഞ്ഞാ​ടി​യ​ത്.

തി​ര​ക്കേ​റി​യ ടൗ​ണി​ലെ റോ​ഡി​ന്‍റെ ന​ടു​വി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പാ​ട്ടു​കേ​ട്ടി​രു​ന്ന മ​ദ്യ​പ​നെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​വി​ടെ​നി​ന്നും നീ​ക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ചെ​റു​തോ​ണി ടൗ​ണി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് മ​നോ​ഹ​ര​ൻ.

മ​ദ്യ​ല​ഹ​രി​യി​ൽ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യു​മെ​ല്ലാം അ​സ​ഭ്യം പ​റ​യു​ക​യും ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്ഥി​രം ശ​ല്യ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

നി​ര​വ​ധി​ത​വ​ണ ഇ​ടു​ക്കി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പോ​ലീ​സെ​ത്തി​യാ​ൽ​ത​ന്നെ മ​നോ​ഹ​ര​നെ ഇ​വി​ടെ​നി​ന്നും പി​ടി​ച്ചു​മാ​റ്റു​ന്ന​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment