ഗുരുവായൂർ: പെട്രോൾ പന്പ് ഉടമ മൂന്നുപീടിക കെ.കെ.മനോരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഗുരുവായൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗുരുവായൂരിലെത്തി തെളിവെടുപ്പ് നടത്തിയത്.
ഒന്നാം പ്രതി അനസും രണ്ടാം പ്രതി അൻസാറും ചേർന്നാണ് മൃതദേഹം ഗുരുവായൂരിലെ മമ്മിയൂർ ജംഗ്ഷനിലെ പൊളിയാറ കെട്ടിടത്തിനു താഴെ ഇറക്കിവച്ചത്. മൂന്നാം പ്രതി സ്റ്റിയോ വണ്ടി ഓടിക്കുകയായിരുന്നു. ഗുരുവായൂരിൽ ഇറക്കിവച്ചശേഷം ഇവർ പെരിന്തൽമണ്ണക്ക് പോകുകയായിരുന്നു.
ടോൾ പിരിവ് കേന്ദ്രങ്ങൾ ഒഴിവാക്കിയായിരുന്നു ഇവരുടെ യാത്ര. കയ്പമംഗലം എസ്ഐ വി.ജി.അനൂപ്, എഎസ്ഐമാരായ പി.ജെ.ഫ്രാൻസിസ് എന്നിവരും തെളിവെടുപ്പിന് ഒപ്പമുണ്ടായിരുന്നു.