തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മനോജ് ഏബ്രഹാം ഉടൻ ചുമതല ഏറ്റെടുക്കില്ല. ഇന്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മാറ്റി നിയമിച്ചത്.
അതേ സമയം പുതിയ ഇന്റലിജൻസ് മേധാവിയെ സർക്കാർ നിയമിച്ചിട്ടുമില്ല. നിയമസഭ സമ്മേളനം നടക്കുന്ന ഈ വേളയിൽ പുതിയ ഇന്റലിജൻസ് മേധാവി എത്താതെ മനോജ് ചുമതലയിൽ നിന്നു മാറുന്നത് ഭരണകാര്യങ്ങളെ ബാധിക്കും.
ഇന്റലിജൻസ് മേധാവി ആയി പുതിയ ഓഫീസറെ ഈ ആഴ്ചയിൽ നിയമിച്ചു ഉത്തരവിറങ്ങും. എഡി ജി പി എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയത് വിവിധ ആരോപണങളെ തുടർന്നായിരുന്നു. സംസ്ഥാന പോലീസ് മേധാവി നടത്തിയ അനേഷണത്തിന്റെ റിപ്പോർട്ട് പരിഗണിച്ചും ഘടക കക്ഷി ആയ സി പി ഐ യുടെയും സമ്മർദ്ദത്തെ തുടർന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.
ക്രമസമാധാന ചുമതലക്ക് പുറമെ ബറ്റാലിയൻ എ ഡി ജി പി യുടെയും ചുമതല വഹിച്ചിരുന്നത് അജിത് കുമാർ ആയിരുന്നു. ഒരു ചുമതലയിൽ നിന്നു മാറ്റി ബറ്റാലിയൻ ചുമതല മാത്രമാക്കി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുക മാത്രമാണ് ചെയ്ത തെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനം.