ആദ്യം ചില മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കി ! എന്റെ അവാര്‍ഡ് അവര്‍ സംപ്രേക്ഷണം ചെയ്തില്ല; തന്നെ വിഷമിപ്പിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി മനോജ് കെ ജയന്‍

പൃഥിരാജ് നായകനായ ഹിറ്റ് ചിത്രമായിരുന്നു അനന്തഭദ്രം. ചിത്രത്തിലെ നായകനെ വെല്ലുന്ന പ്രകടനമാണ് ചിത്രത്തില്‍ ദിഗംബരന്‍ എന്ന പ്രതിനായകനെ അവതരിപ്പിച്ച മനോജ് കെ ജയന്‍ കാഴ്ചവച്ചത്.

ഈ കഥാപാത്രം സമ്മാനിച്ച ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും അതുമായി ബന്ധപ്പെട്ട വേദനാജനകമായ ഒരു അനുഭവവും പങ്കുവെക്കുകയാണ് താരം. മനോജ് കെ ജയന്റെ വാക്കുകള്‍ ഇങ്ങനെ ”സ്റ്റേറ്റ് അവാര്‍ഡിന്റെ പരിഗണനയില്‍ ‘ദിഗംബരന്‍’ വന്നപ്പോള്‍ ചില മുട്ടാപോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കുകയായിരുന്നു. പിന്നീട് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷിച്ചു, പക്ഷെ അവിടെയും എനിക്ക് വേദനിപ്പിക്കുന്ന അനുഭവമുണ്ടായി.

ആ വര്‍ഷം എനിക്കും ചാന്ത്‌പൊട്ടിലെ പ്രകടനത്തിന് ദിലീപിനുമാണ് അവാര്‍ഡ് ലഭിച്ചത്. ഇത് ഒരു ചാനല്‍ ലൈവ് ആയിട്ടല്ലാതെ ടെലികാസ്റ്റ് ചെയ്തിരുന്നു. അവാര്‍ഡ് സംപ്രേഷണം ചെയ്ത ദിവസം ഞാന്‍ എല്ലാവരെയും കാര്യം അറിയിച്ചു. ഞാന്‍ അന്ന് ചെന്നൈയില്‍ ആയിരുന്നു. പക്ഷെ ദിലീപ് അവാര്‍ഡ് വാങ്ങുന്നതിന് ശേഷമുള്ള എന്റെ അവാര്‍ഡ് ദാനം അവര്‍ സംപ്രേഷണം ചെയ്തില്ല, ഇന്നും അത് എനിക്ക് ഒരു വേദനയാണ്”. മനോജ് കെ ജയന്‍ പറയുന്നു.

Related posts

Leave a Comment