ആശയ്ക്കും കുഞ്ഞാറ്റയ് ക്കും അമൃതിനും ഒപ്പം ഞാന്‍ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന് ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയയ്ക്കാറുണ്ട്.
ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്.
പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ ആദ്യം അമ്മയെ വിളിച്ചു പറയൂ… എന്നാണ് ഞാന്‍ പറഞ്ഞത്. ഉര്‍വശിയുടെ നമ്പറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള് വിളിച്ചത്.
ഉര്‍വശിയുടെ മോന് പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത്. ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത്. -മനോജ് കെ. ജയന്