ഏകദേശം ഒന്നര വർഷം മുൻപാണ് തൃശൂരുകാരനായ അൻഷാദ് ഒരു പാട്ട് പാടാൻ വേണ്ടി എന്നെ വിളിക്കുന്നത്. പക്ഷേ ആ സമയത്ത് ലോക്ഡൗൺ കാരണം ഞങ്ങളുടെ റെക്കോർഡിങ് നടന്നില്ല.
ഒരു വർഷത്തോളം റെക്കോർഡിങ് സ്റ്റുഡിയോകളും ഷൂട്ടിംഗ് സെറ്റുകളുമെല്ലാം നിശ്ചലമായിരുന്നു. ഞാനും പാട്ടിനെ പ്പറ്റി മറന്നു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടും അൻഷാദ് വിളിക്കുന്നത്. ‘നമുക്ക് റെക്കോർഡിങ് നടത്തിയാലോ’ എന്നു ചോദിച്ചു.
ഉടൻ ഞാൻ തിരിച്ചു ചോദിച്ചു, ഇത്രയും നാളായിട്ടും വേറെ ആരെയും കൊണ്ട് പാടിക്കാത്തതെന്ത്? എന്തിനാണ് ഇത്രയും നാൾ എനിക്കു വേണ്ടി കാത്തിരുന്നതെന്ന്.
അപ്പോൾ അൻഷാദ് പറഞ്ഞു, ചേട്ടന്റെ ശബ്ദം അല്ലാതെ മറ്റൊരാളുടെത് മനസിൽ ഇല്ലായിരുന്നു, അതുകൊണ്ടാണ് റെക്കോർഡിങ് നടത്താതിരുന്നതെന്ന്.
മനസിൽ തോന്നിയ ആ ശബ്ദം വച്ചു തന്നെ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു എന്ന് അൻഷാദ് പറഞ്ഞത് എനിക്കു വലിയ സർപ്രൈസ് ആയിരുന്നു. –മനോജ് കെ. ജയൻ