മലയാളത്തില്‍ തന്റേതായ ശൈലി കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് മനോജ് കെ ജയന്. എംടിയുടെ രചനയില്‍ ഹരിഹരന് ഒരുക്കിയ സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് കെ ജയന് മലയാളികളുടെ മനസ്സില്‍ ആദ്യ തീപ്പൊരി വീഴ്ത്തിയത്.
പിന്നെ നായകനായും വില്ലനായും സഹനടനായുമെല്ലാം താരം അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. അനന്തഭദ്രത്തിലെ ദിഗംബരന് ഇന്നും മലയാള സിനിമയില്‍ മറുപടിയില്ല.
മലയാളത്തിന് പുറമേ തമിഴിലും തിളങ്ങി താരം വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ ഉര്‍വശിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം പരാജയമായി വേര്‍പിരിയുകയായിരുന്നു.
ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. പിന്നീട് മനോജ് കെ ജയന് ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ഒരു മകനുമുണ്ട്.
അതേ സമയം സിനിമയില്‍ താന്‍ എപ്പോഴുമൊരു രണ്ടാംമൂഴക്കാരന് ആയിരുന്നു എന്ന് തുറന്ന് പറയുകയാണ് മനോജ് കെ ജയന് ഇപ്പോള്‍.
കുട്ടന് തമ്പുരാന് എന്ന കഥാപാത്രമായുള്ള മികച്ച പ്രകടനത്തിന് എന്തുകൊണ്ട് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മനോജ്.
ആ കഥാപാത്രത്തിനു അവാര്‍ഡ് കിട്ടാതെ പോയത്തിനു കാരണം നമ്മുടെ സര്‍ക്കാര്‍ മാനദണ്ഡമാണ്. നായക കഥാപാത്രങ്ങള്‍ക്ക് മാത്രമേ മികച്ച നടനുള്ള പുരസ്കാരം നല്കാന് അവര്‍ക്ക് സാധിക്കുകയുള്ളു.
അതുകൊണ്ടാണ് കുട്ടന് തമ്പുരാന് അതുപോലെ അനന്തഭദ്രത്തിലെ ദിഗംബരന്, പഴശ്ശിരാജയിലെ തലക്കല്‍ ചന്തു, ഇതിലെല്ലാം എന്നെ മികച്ച സഹ നടനാക്കി പരിഗണിച്ചതെന്നാണ് മനോജ് കെ ജയന് പറയുന്നു.
ശേഷം 2012ല്‍ പുറത്തിറങ്ങിയ ചിത്രം കളിയച്ചനില്‍ നായക കഥാപാത്രമായ കഥകളി നടനായ കുഞ്ഞിരാമനിലൂടെ ഞാന്‍ വീണ്ടും രണ്ടാമനായപ്പോള്‍ എനിക്ക് മനസിലായി ഒന്നാമത് എത്തണമെങ്കില്‍ വേറെ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടാവുമെന്ന്.
എനിക്ക് ആരോടും ഒന്നിനും പരിഭവമില്ല, പരാതിയില്ല, ഇത്രയുമൊക്കെ കിട്ടിയതിനു തന്നെ വലിയ സന്തോഷം എന്നാണ് മനോജ് കെ ജയന് പറയുന്നത്.
അതേ സമയം തന്റെ ചില കുടുംബ കാര്യങ്ങളും അടുത്തിടെ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഉര്‍വശിയുമായുള്ള തന്റെ ബന്ധം അവസാനിക്കുമ്പോള്‍ അന്ന് ചെന്നൈയില്‍ നിന്നും കുഞ്ഞാറ്റയും എടുത്ത് നാട്ടിലേക്ക് പോരാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ ഒരാളോട് മാത്രമാണ് അനുവാദം ചോദിച്ചത്.
അത് ഉര്‍വശിയുടെ അമ്മയോട് മാത്രമായിരുന്നു എന്നാണ് മനോജ് പറയുന്നത്. കാരണം താന്‍ പല അപകടങ്ങളിലേക്ക് പോകാതെ തന്നെ പിടിച്ച് നിര്‍ത്തിയത് ആ അമ്മ ആയിരുന്നുവെന്നും മനോജ് പറയുന്നു.
ആറു വര്‍ഷത്തോളം താന്‍ ഉര്‍വശിയുമായി പൊരുത്തപ്പെട്ടു പോകാന്‍ ശ്രമിച്ചിരുന്നു,.ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് വേര് പിരിയാനുള്ള തീരുമാനത്തില്‍ എത്തിയത്.
കുഞ്ഞാറ്റക്ക് 11 വയസ്സുള്ളപ്പോഴാണ് മനോജ് ആശയെ വിവാഹം കഴിക്കുന്നത്. തന്റെ മകള്‍ക്ക് ഒരു അമ്മ വേണ്ട സമയമാണെന്നും, തനിക്കും ഒറ്റക്കുള്ള ജീവിതം മടുത്തുയെന്നും അതുകൊണ്ടാണ് വീണ്ടുമൊരു വിവാഹം എന്ന തീരുമാനത്തില്‍ എത്തിയത് എന്നും മനോജ് പറയുന്നു.
ആശ സ്വന്തം മകളെപോലെയാണ് അവളെ നോക്കുന്നതെന്നും, കുഞ്ഞാറ്റക്കും ആശ അമ്മ തന്നെയാണെന്നും താരം പറയുന്നു.