കേരളം മൊത്തം അറിഞ്ഞ വലിയൊരു സംഭവമായിരുന്നു എന്റെ വീടിനു തീപിടിച്ചത്. 1976 ലാണ് സംഭവമുണ്ടാവുന്നത്. അന്ന് ഞാന്‍ സ്കൂളില്‍ പഠിക്കുകയാണ്. അറക്കപ്പൊടി കൊണ്ടുള്ള അടുപ്പാണ്.
അതിങ്ങനെ എരിഞ്ഞുകൊണ്ടിരുന്നു. രാത്രി അമ്മ അതു കെടുത്താന്‍ മറന്നു പോയി. അതിങ്ങനെ പുകഞ്ഞ് മുകളിലുള്ള ഓലയിലേക്ക് എത്തി.
അങ്ങനെ തട്ടിന്‍പുറത്ത് തീ എത്തി. വീട് കത്താന്‍ തുടങ്ങി. ഞങ്ങള്‍ ബെഡ് റൂമില്‍ കിടക്കുകയാണ്. പുകയുടെ മണവും ചൂടുമൊക്കെ വന്നപ്പോള്‍ അമ്മയ്ക്ക് കാര്യം മനസിലായി.
ഞങ്ങളെയൊക്കെ വലിച്ചെടുത്ത് മുറ്റത്തേക്ക് നിര്‍ത്തി. അപ്പോഴേക്കും പകുതിമുക്കാലും കത്തി. ഞങ്ങളുടെ തറവാട് വീടായിരുന്നത്.
പ്രശസ്ത സംഗീതഞ്ജന്മാരായ ജയന്റെയും വിജയന്റെയും വീട് കത്തിപ്പോയെന്ന് പറയുന്നത് വലിയ വാര്‍ത്തയായിരുന്നു. ഫയര്‍ ഫോഴ്സ് വന്നാണ് തീയണച്ചത്. എന്തായാലും വീടു മുഴുവന്‍ കത്തിപ്പോയി.-മനോജ് കെ. ജയൻ