കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിയും ആറ് സിനിമാപ്രവർത്തകരും തൃണമൂൽ കോൺഗ്രസിൽ.
ഹൂഗ്ലി ജില്ലയിൽ നടന്ന ഇലക്ഷൻ റാലിക്കിടെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലാണ് ഇവർ ടിഎംസിയിൽ ചേർന്നത്.
ഇന്ത്യക്കായി 12 ഏകദിന മത്സരങ്ങൾ കളിച്ച മനോജ് തിവാരി ഒരു സെഞ്ചുറി നേടിയിട്ടുണ്ട്. രാജ് ചക്രവർത്തി, സയോനി ഘോഷ്, കാഞ്ചൻ മാലിക്, സുധേഷ്ന റോയ്, മണാലി ഡേ, ജൂൺ മാലിയ എന്നിവരാണ് ടിഎംസിയിൽ ചേർന്ന സിനിമ പ്രവർത്തകർ.