ഞാന്‍ ഒരു പടത്തിലും കൂടെ അഭിനയിക്കുന്നവരോടു മത്സരിക്കാറില്ല. നമ്മള് നമ്മുടെ കഥാപാത്രത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാറേയുള്ളു.
സല്ലാപത്തില്‍ മഞ്ജു വാര്യരൊക്കെ ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടിയാണ്. കോംബിനേഷന്‍ സീനിലൊക്കെ ഇവള് ഇവിടെയൊന്നും നില്‍ക്കില്ലെന്ന് എനിക്ക് മനസിലായി.
അപാര അഭിനയമായിരുന്നു. ആദ്യമായി സിനിമയില്‍ അഭിനയിക്കുകയാണെന്ന് പറയുകയേ ഇല്ല. അസാധ്യമായ പെര്‍ഫോമന്‍സായിരുന്നു.
അവസാന സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു ഇന്നില്ല. ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ മഞ്ജു ട്രെയിനിന്റെ അടിയില്‍ പോയേനെ.
എന്റെയൊരു ആരോഗ്യത്തിന് ഞാന്‍ പിടിച്ചിട്ടും നില്‍ക്കാതെ മഞ്ജു ഓടുകയായിരുന്നു. എന്റെ കൈയില്‍ നിന്നൊക്കെ പോയി.
കഥാപാത്രം മഞ്ജുവില്‍ ബാധയായി കൂടിയപോലെയായിരുന്നു. ആത്മഹത്യാ സീന്‍ എടുക്കുമ്പോള്‍ ശരിക്കും ആത്മഹത്യയിലേക്ക് പോയാല്‍ ശരിയാവില്ലല്ലോ.
-മനോജ് കെ. ജയൻ