ആദിമമനുഷ്യരുടെ കരവിരുതിന്റെ സാക്ഷ്യപത്രമായി ചൈനയിൽ ഒരു മണ്‍പാത്രം. 6000 വർഷം പഴക്കമുള്ള മണ്‍പാത്രമാണ് ചൈനീസ് ഗവേഷകർ കണ്ടെത്തിയത്.
നവീനശിലായുഗത്തിൽ ചൈനയിലുണ്ടായിരുന്ന യാംഗ്ഷാവോ സംസ്കാരത്തിലേതാണ് മണ്പാത്രമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മണ്ണും വെള്ളവും കുഴച്ച് നിർമിച്ചിരിക്കുന്ന പാത്രം തീയിൽ ചുട്ടാണ് ഉറപ്പുവരുത്തിയിരിക്കുന്നത്.