ഭാഗികമായി മുങ്ങിയ ബോട്ടില്‍ തങ്ങിയത് 35 മണിക്കൂര്‍; ഇത് യുവാവിന്‍റെ പുനര്‍ജന്മം

ഫ്‌ളോറിഡ തീരത്ത് നിന്ന് 12 മൈല്‍ അകലെ അത്‌ലാന്‍റിക് സമുദ്രത്തില്‍ ഭാഗികമായി മുങ്ങിയ ബോട്ടില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി.

ബോട്ട് യാത്രികനായ ചാള്‍സ് ഗ്രിഗറി എന്ന 25കാരനെയാണ് മത്സ്യബന്ധനത്തിനായി പോയതിന് ശേഷം കടലില്‍ 35 മണിക്കൂറോളം കാണാതായത്.

ഫ്‌ളോറിഡയിലെ സെന്‍റ് അഗസ്റ്റിനിലെ ബോട്ട് റാമ്പിലേക്ക് മടങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചാള്‍സിന്‍റെ കുടുംബം ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു.

വിമാനത്തിലെത്തി തിരച്ചില്‍ നടത്തിയ സംഘം യുവാവ് ബോട്ടിലിരിക്കുന്ന സ്ഥലം കണ്ടെത്തിയശേഷം ബോട്ടിലെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് യു എസ് കോസ്റ്റ് ഗാർഡ് പറഞ്ഞു.

ചെറുതും പരന്നതുമായ മത്സ്യ ബന്ധന ബോട്ടായിരുന്നു ഇയാളുടേത്. ചാള്‍സിന്‍റെ ലൈഫ് ജാക്കറ്റും മൊബൈല്‍ ഫോണും കടലില്‍വെച്ച് നഷ്ടപ്പെട്ടിരുന്നു.

വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക

 

Related posts

Leave a Comment