കാസർഗോഡ്: ഓരോ 10,000 വര്‍ഷങ്ങളിലും കാലവര്‍ഷം ശക്തിപ്പെടുന്നുവെന്ന് കേന്ദ്രസർവകലാശാലയിലെ ജിയോളജി വകുപ്പിന്റെ പഠനം. അതേസമയം 7,000 മുതല്‍ 5,000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ വളരെയേറെ ശക്തമായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.
കഴിഞ്ഞ 55,000 വര്‍ഷങ്ങൾക്കിടയിൽ മൺസൂണിന്റെ സ്വഭാവത്തിലുണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് കേന്ദ്രസര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. എ.വി. സിജിന്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.
ആൻഡമാന്‍ കടലിലെ ചെളിമണ്ണില്നിന്നു സംഭരിച്ച മൈക്രോഫോസിലുകളുടെ പരിശോധനയിലൂടെയാണ് ചരിത്രാതീതകാലത്തെ മണ്‍സൂണിലെ വ്യതിയാനങ്ങള്‍ പഠിച്ചത്.