അടയ്ക്കാത്തോട്: ശത്രു സംഹാരത്തിനും ഉദിഷ്ട കാര്യപ്രാപ്തിക്കും വേണ്ടി ദുർമന്ത്രവാദ ക്രിയകൾ ചെയ്യുന്നത് അടയ്ക്കാത്തോട്ടിലും പരിസരങ്ങളിലും പെരുകുന്നു. കഴിഞ്ഞ ദിവസം നാരങ്ങാത്തട്ടിൽ റോഡ് കവലയിൽ കണ്ടെത്തിയ കൂടോത്ര കുംഭം പ്രദേശവാസികളിൽ കൗതുകവും പ്രതിഷേധവും ഉളവാക്കി. മൂന്നിടങ്ങളിൽ ചട്ടിയിൽ പച്ചക്കറി നിറച്ച് എഴുതി കുത്തിയ കുംഭങ്ങൾ ആണ് പുലർച്ചെ നാട്ടുകാർ കണ്ടത്. ബുധനാഴ്ച അർദ്ധരാത്രിയിലാണ് വാഹനത്തിലെത്തി ഇത് സ്ഥാപിച്ചത് എന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.
ദുർമന്ത്രവാദ കുംഭം കൗതുകമാകുന്നു..! ശത്രുസംഹാരത്തിനായി അടയ്ക്കാത്തോട്ടിൽ “ദുർമന്ത്രവാദ ക്രിയകൾ’; തോട്ടത്തിൽ കണ്ടെത്തിയ കുംഭത്തിൽ പച്ചക്കറിനിറച്ച് അതിൽ അക്ഷരങ്ങൾ എഴുതിയ നിലയിൽ
