തളിപ്പറമ്പ്: തളിപ്പറമ്പ് കോർട്ട് റോഡിലെ ലെസിയോണ്‍ ലേഡീസ് ടൈലറിംഗ് സ്ഥാപനത്തിനു മുന്നിൽ ദുരൂഹസാഹചര്യത്തിൽ മുട്ടയും പൂവും കണ്ടെത്തി. ഷട്ടറിന്റെ പൂട്ടിനു മുന്നിൽ മുട്ടയും ചെത്തിപ്പൂവുമാണ് കണ്ടെത്തിയത്. ആർക്കേഡ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ടൈലറിംഗ് സ്ഥാപനത്തിൽ ഇന്നലെയും ഇതേ പോലെ കണ്ടെത്തിയിരുന്നു. ദുർമന്ത്രവാദം നടത്തി മാനസികമായി പീഡിപ്പിക്കാനാണ് ശ്രമമെന്ന് കാണിച്ച് ഉടമ പ്രസന്ന പരിയാരം തളിപ്പറമ്പ് പോലീസിൽ പരാതി നല്കി.
എന്നെ നശിപ്പിക്കാൻ തന്നെ..! കടയുടെ മുന്നിൽ മുട്ടയും ചെത്തിപ്പൂവും; ദുർമന്ത്രവാദമെന്ന് കടയുടമ
