വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഗുവാഹത്തി-അഗർത്തല ഇൻഡിഗോ വിമാനത്തിലെ എമർജൻസി വാതിലാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് പടിഞ്ഞാറൻ ത്രിപുരയിലെ ജിരാനിയയിൽ നിന്നുള്ള ബിശ്വജിത്ത് ദേബത്ത് (41) എന്നയാളെ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിയോടെ മദ്യലഹരിയിലാണെന്ന് തോന്നുന്ന യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു എന്നിരുന്നാലും മറ്റ് യാത്രക്കാർ ഇടപെട്ട് ശ്രമം ചെറുത്തു. തുടർന്ന് വിമാനം അഗർത്തലയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് 15 മൈൽ അകലെ വിമാനം പറക്കുന്നതിനിടെയാണ് സംഭവം.
മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചതിന് യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ (എഐജി) ജ്യോതിഷംൻ ദാസ് ചൗധരി പറഞ്ഞു. കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ ചോദ്യം ചെയ്യുമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.