മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ കൗമാര താരം മനു ഭാകറിനു തുടർച്ചയായ രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റളിന്റെ മിക്സഡ് ടീം ഇനത്തിൽ മനു, ഓം പ്രകാശ് മിഥർവാലിനൊപ്പമാണ് തുടർച്ചയായ രണ്ടാം സ്വർണത്തിലേക്കു കടന്നത്. ടൂർണമെന്റിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണ്.
ലോകകപ്പിലെ അരങ്ങേറ്റത്തിൽതന്നെ രണ്ടു സ്വർണവുമായി ഗംഭീരമാക്കാൻ ഇന്ത്യയുടെ പതിനൊന്നാം ക്ലാസുകാരിക്കായി. ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി സ്വർണമെഡലുകൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് മനു.
എന്നാൽ, ഇതേക്കുറിച്ച് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയിൽനിന്നു (എൻആർഎഐ) സ്ഥിരീകരണമുണ്ടായിട്ടില്ല.10 മീറ്റർ എയർ റൈഫിളിന്റെ മിക്സഡ് ഇനത്തിൽ ദീപക് കുമാറും മെഹുലി ഘോഷും വെങ്കലം നേടി. ഇന്ത്യയുടെ ആറാമത്തെ മെഡൽ നേട്ടമാണ് ഇവർ കൈവരിച്ചത്.