കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ് നടന് മമ്മൂട്ടിയെ സന്ദര്‍ശിച്ചു. കടവന്ത്ര ഗിരിനഗറിലെ വിസ്മയ സ്റ്റുഡിയോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. മമ്മൂട്ടി സ്ഥാനാര്‍ഥിക്കു വിജയാശംസകള്‍ നേര്‍ന്നു.
പക്വതയുള്ള സ്ഥാനാര്‍ഥിയാണല്ലോ എന്ന മമ്മൂട്ടിയുടെ വിലയിരുത്തലിനു പ്രായം നാല്പത് കഴിഞ്ഞെന്നു മനു റോയ് സൂചിപ്പിച്ചു. നാല്പത് വയസൊരു വയസാണോ എന്നു മമ്മൂട്ടി തിരിച്ചു ചോദിച്ചു.
മമ്മൂട്ടി എറണാകുളം മണ്ഡലത്തിലെ വോട്ടര്‍ അല്ലെങ്കിലും മഹാന്മാരായ കലാകാരന്മാരുടെ അനുഗ്രഹവും പിന്തുണയും നേടാനാണ് താനെത്തിയതെന്നു മനു റോയ് പറഞ്ഞു. സ്റ്റുഡിയോയിലുണ്ടായിരുന്ന സംവിധായകന് ബി. ഉണ്ണികൃഷ്ണന്, നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ എന്നിവരുമായും സ്ഥാനാര്‍ഥി സംവദിച്ചു.
മനു റോയിയുടെ വാഹന പര്യടനം ഇന്നലെ പച്ചാലം ജംഗ്ഷനില്‍നിന്നാണ് ആരംഭിച്ചത്. സ്ഥാനാര്‍ഥിയ്ക്കായി മന്ത്രി മേഴ്സിക്കുട്ടിയമ്മ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധകൃഷ്ണന് എന്നിവർ ഭവന സന്ദര്‍ശനം നടത്തി.