ഒരു ലോകസുന്ദരിയുടെ വിവാഹ സ്വപ്‌നങ്ങള്‍ ! തന്റെ മനസിലെ സ്വപ്‌നപുരുഷനെക്കുറിച്ച് കരീനയോട് തുറന്നു പറഞ്ഞ് ലോകസുന്ദരി മാനുഷി ഛില്ലര്‍…

 

ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടേതായ വിവാഹ സ്വപ്‌നങ്ങള്‍ ഉണ്ട്. ലോകസുന്ദരി മാനുഷി ഛില്ലറിനുമുണ്ട് അതുപോലൊരു വിവാഹസ്വപ്നം.’നിറങ്ങളും സന്തോഷവും നിറഞ്ഞതായിരിക്കും എന്റെ വിവാഹം.’എന്നാണ് മാനുഷി ഛില്ലര്‍ പറയുന്നത്. ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യചിത്രത്തിലാണ് മാനുഷി ഇക്കാര്യം പറയുന്നത്. ബോളിവുഡ് താരസുന്ദരി കരീന കപൂറും പരസ്യചിത്രത്തില്‍ മാനുഷിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒരു വിവാഹച്ചടങ്ങിനെത്തിയ ഇരുവരും തമ്മില്‍ നടക്കുന്ന സംഭാഷണം പോലെയാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പരസ്യചിത്രത്തില്‍ ഒരു വിവാഹത്തിനെത്തിയിരിക്കുകയാണ് കരീനയും മാനുഷിയും. മാനുഷിയുടെ വിവാഹം ഇതുപോലയാകരുത് എന്ന് കരീന പറയുമ്പോള്‍ മാനുഷി തന്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവെക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. എന്റെ വിവാഹം നിറങ്ങളും സന്തോഷവും നിറഞ്ഞതായിരിക്കും, പ്രതീക്ഷയും വിശ്വാസവും പാട്ടും ഡാന്‍സും പൊട്ടിച്ചിരികളും നിറഞ്ഞത്.

മാനുഷിയുടെ വിവാഹ സ്വപ്നങ്ങള്‍ കേട്ട് തനിക്കും വിവാഹം കഴിക്കണമെന്ന് കരീന പറയുന്നു. നിങ്ങളുടെ വിവാഹം ഒരിക്കല്‍ കഴിഞ്ഞതല്ലേ എന്ന് മാനുഷി പറയുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്. പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായി ദക്ഷിണേന്ത്യന്‍ വധുവിന്റെ രൂപത്തില്‍ മാനുഷി പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്യൂട്ടി വിത് എ പര്‍പസ് എന്ന പരിപാടിയുടെ ഭാഗമായി ഇപ്പോള്‍ ബ്രസീലിലാണ് മാനുഷി. പുതിയ ചിത്രമായ വീരേ ദി വെഡ്ഡിങിന്റെ തിരക്കുകളിലാണ് കരീന. എന്തായാലും മാനുഷിയുടെ ആരാധകര്‍ താരത്തിന്റെ പ്രകടനം കണ്ട് ത്രില്ലടിച്ചിരിക്കുകയാണ്.

Related posts