നമ്മുടെ ‘ചില്ലര്‍’ (ചില്ലറ) പോലും ലോക സുന്ദരിയായി! ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് എട്ടിന്റെ പണി; താനൊരു തമാശ പറഞ്ഞതാണെന്നു തരൂര്‍

ന്യൂഡല്‍ഹി: ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തില്‍ ശരി തരൂര്‍ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ചില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തി തരൂര്‍ നടത്തിയ ട്വീറ്റിനെതിരേയാണ് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയത്.

ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയെന്ന് ബിജെപി തിരിച്ചറിയണം. നമ്മുടെ “ചില്ലർ’ (ചില്ലറ) പോലും ലോക സുന്ദരിയായി എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. അതേസമയം, ട്വീറ്റ് വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തരൂര്‍ പിന്നീട് വ്യക്തമാക്കി.

Related posts