തിരുവനന്തപുരം : കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരേ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്.
വൈകുന്നേരം 4.30-നു റിഹേഴ്സൽ നടക്കും. അഞ്ചു മണിക്കു മനുഷ്യച്ചങ്ങല തീർക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം ചങ്ങലയുടെ ആദ്യ കണ്ണിയും തിരുവനന്തപുരത്തു രാജ്ഭവനു മുന്നിൽ ഇടതുമുന്നണി കണ്‍വീനറും ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റുമായ ഇ.പി. ജയരാജൻ അവസാന കണ്ണിയുമാകും.
ചങ്ങലയ്ക്കു ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും നടക്കും. രാജ്ഭവനു മുന്നിലെ പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ എന്നിവ മനുഷ്യച്ചഅണിചേരും. 20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്.