കണ്ണൂർ: സിപിഐഎം നേതൃത്വത്തിനെതിരേ വെളിപ്പെടുത്തലുമായി പാർട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്. പാര്‍ട്ടിയില്‍ നിന്ന് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സഹായം ലഭിച്ചെന്നാണ് മനു തോമസിന്റെ വെളിപ്പെടുത്തൽ.
സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു മനു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് തനിക്ക് മനസ് മടുത്തത് കൊണ്ടാണെന്നും ഇയാൾ പറഞ്ഞു.
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പാര്‍ട്ടി നിലപാട് എടുത്തെങ്കിലും അത് വളരെ വൈകിപ്പോയെന്നും അപ്പോഴേക്കും പാര്‍ട്ടിയെ വിഴുങ്ങാന്‍ മാത്രം അവര്‍ വളര്ന്നുകഴിഞ്ഞിരുന്നെന്നും ഇതിനെതിരെ പ്രതികരിച്ച തങ്ങള്‍ ബലിയാടുകളാക്കപ്പെട്ടുവെന്ന് മനു ആരോപിച്ചു.
അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്കൊക്കെ ഒരുഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാകുമല്ലോ അവരങ്ങനെ നിന്നതെന്നും മനു വ്യക്തമാക്കി.
അതേസമയം, ഡിവൈഎഫ്ഐയുടെ ഏറ്റവും ശക്തമായ കണ്ണൂര്‍ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിരുന്ന ചുറുചുറുക്കുള്ള യുവ നേതാവായിരുന്നു മനു തോമസ്.
എന്നാൽ കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം പാര്‍ട്ടിയുമായി സഹകരിക്കാതിരിക്കുകയും മെമ്പര്‍ഷിപ്പ് പുതുക്കാതെയിരിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.