തിരുവനന്തപുരം: മണ്‍വിളയിൽ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഫാക്ടറി പ്രവർത്തിച്ചിരുന്നതിനു രണ്ടു കിലോമീറ്റർ ചുറ്റളവിലെ സ്കൂളുകൾക്കു ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു മണ്‍വിള, കുളത്തൂർ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു വ്യാഴാഴ്ച അവധി.
പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്.