മീന്‍ വില്പനയുമായി ബന്ധപ്പെട്ട് പേരാമ്പ്ര മാര്‍ക്കറ്റില്‍ സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാശിച്ചത് കൂട്ടത്തല്ലില്‍. ഇന്നു രാവിലെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില നല്കി ആളുകള്‍ തമ്മിലടിച്ചത്.
പേരാമ്പ്ര മാര്‍ക്കറ്റിലെ മത്സ്യ വില്പനക്കാര് തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. പേരാമ്പ്രയില്‍ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു.
മീന്‍ വില്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ എസ്ടിയു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ എത്തുകയായിരുന്നു.