മദ്യം കിട്ടായതായതോടെ പലരും സാനിറ്റൈസറിന് അടിമയായെന്ന് ആന്ധ്രാപോലീസ്. ഇതിനോടകം 235 പേരാണ് സാനിറ്റൈസറിന് അടിമപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച കഴിഞ്ഞയാഴ്ച സാനിറ്റൈസര്‍ കുടിച്ച് കുറിച്ചേട് മണ്ഡലില്‍ 16 പേര്‍ മരണമടഞ്ഞ സംഭവത്തിന് പിന്നാലെയാണ് നടന്ന അന്വേഷണത്തിലാണ് പോലീസ് സാനിറ്റൈസറിന് അടിമപ്പെട്ട ഇത്രയും പേരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.
ഇത്തരക്കാരെ കണ്ടെത്തി ഇപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന കറിച്ചേട്, ദര്‍സി, വിനുകോണ്ട മണ്ഡലങ്ങളിലാണ് കൂടുതല്‍ പേര്‍. ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഇതോടെ മദ്യം കിട്ടാതെ വലഞ്ഞവരാണ് സാനിറ്റൈസറില്‍ പകരം ഉപായം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അനേകരാണ് മദ്യത്തില്‍ നിന്നും സാനിറ്റൈസറിലേക്ക് എത്തിയിരിക്കുന്നത്. മൂന്ന് മണ്ഡലത്തിലും പോലീസ് വീടുവീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണ്.
ഇവിടെ നിന്നും ഉപയോഗിച്ചതും അല്ലാത്തതുമായ അനേകം ബോട്ടിലുകളാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനേകം മദ്യപാനികള്‍ ഉള്ള ഈ മണ്ഡലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ഇവിടെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുന്നത്. ദിനംപ്രതി മദ്യപിക്കുന്നവരാണ് കൂടുതല്‍ പേരും.
മദ്യം കിട്ടാതായതോടെ ഒരു യാചകനാണ് സാനിറ്റൈസര്‍ കുടിക്കാനുള്ള ആശയം ആദ്യം മുമ്പോട്ട് വെച്ചത്. ജെല്‍ രൂപത്തിലുള്ള സാനിറ്റൈസറിന് വില കൂടുതലാണെങ്കിലും ദ്രാവക രൂപത്തിലുള്ളതിന് വില കുറവാണ്. മരണം വരെ സംഭവിക്കാവുന്ന രാസവസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പോലീസ്.
സാനിറ്റൈസര്‍ കുടിക്കുന്ന മദ്യപാനികളില്‍ കൂടുതല്‍ പേരും ദിവസ വരുമാനക്കാരായ കൂലിപ്പണിക്കാരാണ്. ഗുണ്ടൂരില്‍ നിന്നുള്ള ബന്ധുക്കള്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച നടത്തിയ ഒരു സാനിറ്റൈസര്‍ പാര്‍ട്ടിയില്‍ രണ്ടു പേര്‍ മരണമടഞ്ഞിരുന്നു.
സാനിറ്റൈസര്‍ വെള്ളത്തിലും ശീതള പാനീയത്തിലും കലര്‍ത്തിയായിരുന്നു കുടിച്ചത്. സാനിറ്റൈസറിന്റെ കൂടിയ അളവില്‍ കുടിച്ചവരായിരുന്നു മരണമടഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് കറിച്ചേടില്‍ വിലകുറിഞ്ഞ സാനിറ്റൈസര്‍ വ്യാപകമായി വില്‍പ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.