ആന്ധ്രാക്കാരിയാണെങ്കിലും ഈ സുന്ദരിയെ മലയാളികൾ ആരും മറക്കാനിടയില്ല. മലയാളത്തിൽ ബാലതാരമായി എത്തി ജോക്കർ എന്ന സിനിമയിൽ കലമ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മന്യ.
വിവാഹ ശേഷം ചലച്ചിത്രമേഖലയിൽ നിന്നും വിട്ടു നിന്ന നടി സോഷ്യൽ മീഡിയയിൽ മകളോടൊപ്പമുള്ള ചിത്രം ഇട്ടതോടെയാണ് വീണ്ടും പ്രേക്ഷകർക്കിടയിൽ താരമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മകള്‍ക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്. മകളുടെ കൈപിടിച്ച് നടക്കുന്നതും അവള്‍ക്കൊപ്പം പാര്‍ക്കില്‍ ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.
കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായിരുന്ന കാലത്ത് 2008 ല്‍ സത്യ പട്ടേല്‍ എന്ന ആളെയായിരുന്നു മന്യ വിവാഹം കഴിച്ചത്. കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
2013ൽ വികാസ് ബാജ്‌പേയിയുമായി മന്യ വീണ്ടും വിവാഹിതയായി. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവുമൊത്ത് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നടി ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.