ഒന്നിനും കൊള്ളാത്തവളായി ചിലർ തന്നെ മാറ്റി നിര്‍ത്തിയെന്ന് നടി മന്യ. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍ മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു.
എന്നെ ഒന്നിനും കൊള്ളാത്തവളായി ചിലർ മാറ്റി നിര്‍ത്തി. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.
പക്ഷേ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോകില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു.
തോല്ക്കാന് ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. എന്റെ മന്ത്രം, ‘ഒരിക്കലും പിന്മാറരുത്’ എന്നതാണ്.
ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്’. – മന്യ കുറിച്ചു.