കോഴിക്കോട്: മാവോയിസ്റ്റു ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ട് വിദ്യാർഥികളെ സിപിഎം പുറത്താക്കി. അലൻ ശുഹൈബി നെയും താഹ ഫസലിനെയുമാണ് സിപിഎം പുറത്താക്കിയത്. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പന്നിയങ്കര ലോക്കൽ കമ്മിറ്റിയാണ് ഇവരെ പുറത്താക്കിയത്. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.പി ദാസനാണ് നടപടി റിപ്പോർട്ട് ചെയ്തത്. എന്നാൽ പാർട്ടി ഇതുവരെ നടപടി പരസ്യപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയതു സ്വയം വിമര്‍ശനമായി കരുതണമെന്നാണ് ലോക്കല്‍ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നത്.