കോഴിക്കോട് : ആന്റി ടെററിസ്റ്റ് ഫോഴ്സും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ)യും കൂടുതല്‍ മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തതായി സൂചന.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലും കമ്പമലയിലും തലക്കുഴിയിലുംവച്ച് കൂടുതല്‍ മാവോയിസ്റ്റുകളെ എടിഎഫ് കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുത്തതായാണ് ജനകീയ മനുഷ്യാകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി ഇത്തരത്തില്‍ പിടികൂടിയവരെ വെടിവച്ചുകൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.ത്തേരിയില്വച്ചാണ് മാവോയിസ്റ്റ് നേതാക്കളായ കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ പിടികൂടിയത്.
കമ്പമലയില്‍നിന്ന് മൂന്നുപേരും തലക്കുഴിയില്നിന്ന് മറ്റുപലരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകനും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ സഹോദരനുമായ സി.പി. റഷീദ് പറഞ്ഞു.
എന്നാല്‍ ഇത്തരംa അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. ഇത് അപകടകമരമായ അവസ്ഥയാണ്. മുമ്പ് കൊല്ലത്തുനിന്ന് മാവോയിസ്റ്റ് നേതാവ് രാജമൗലിയെ അറസ്റ്റ് ചെയ്യുകയും ആന്ധ്രയില്കൊണ്ടുപോയി വെടിവച്ചുകൊല്ലുകയും ചെയ്തിട്ടുണ്ട്.
ആന്ധ്ര, കര്‍ണാടക,മഹാരാഷ്ട്ര തുടങ്ങി മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ അറസ്റ്റ് നടക്കുകയും ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ആന്ധ്രയിലേയും മറ്റും വനത്തില്‍ കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി വെടിവച്ചു കൊല്ലുകയും ചെയ്യുന്നത് നിത്യസംഭവമാണ്.
അതിനാല്‍ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തുകയും അവരെ കോടതിയില്‍ ഹാജരാക്കുകയും നിയമനടപടികള്‍ ഉറപ്പുവരുത്തുകയും ചെയ്യണം. അല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലുകളുടെ കഥയുണ്ടാക്കി കൂട്ടകൊലയുടെ അനുഭവമുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം അറസ്റ്റ് സംബന്ധിച്ചോ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ സംബന്ധിച്ചോ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്കു മുന്നിലും പരസ്യമാക്കിയിട്ടില്ല.