കോഴിക്കോട്: അര മണിക്കൂറോളം വെടിവയ്പ്പിനിടെ തോക്ക് കേടായതോടെയാണ് രണ്ട് മാവോയിസ്റ്റുകള്‍ പോലീസ് പിടിയിലായതെന്ന് വിവരം. പരസ്പരം അരമണിക്കൂറോളം വീട്ടിനകത്തുനിന്നും മാവോയിസ്റ്റുകളും പുറത്തുനിന്നും തണ്ടര്‍ ബോള്‍ട്ടും വെടിയുതിര്‍ത്തിരുന്നു.
രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തണ്ടര്‍ബോള്‍ട്ട് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവം നടന്ന ചപ്പാരം കോളനിയിലെ അനീഷിന്റെ വീട് ഇപ്പോഴും പോലീസ് വലയത്തിലാണ്.
കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചപ്പാരം കോളനിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. വെടിയേറ്റശേഷം രക്ഷപ്പെട്ട യാൾ ചികിത്സക്കെത്തിയേക്കുമെന്ന കണക്കുകൂട്ടലിൽ കണ്ണൂർ-വയനാട് അതിർത്തികളിലെ ആശുപത്രികളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.