പാലക്കാട്: മഞ്ചിക്കണ്ടിയിലുണ്ടായ പോലീസ് വെടിവയ്പ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിലായതായി സൂചന. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെ തമിഴ്നാട് ടാസ്ക് ഫോഴ്സ് പിടികൂടിയെന്നാണ് വിവരം. ആനക്കട്ടിക്ക് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. ദീപക്കിനൊപ്പം മറ്റൊരാളുകൂടെ ഉണ്ടായിരുന്നുവെന്നും ഇയാളെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
മഞ്ചിക്കണ്ടിയിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിലായതായി സൂചന
