ഇരിട്ടി: വാണിയപ്പാറയിൽ സ്ത്രീയുൾപ്പെടെയുള്ള അഞ്ചംഗ സംഘമെത്തി. ഇന്നലെ രാത്രി 7.15ഓടെ കളിതട്ടും പാറ ബിജുവിന്റെ വീട്ടിലാണ് എകെ. 47, മൂന്നു റൈഫിളുകൾ വലിയ ബാഗുകൾ, മറ്റു ചില ആയുധങ്ങൾ, ഐ ഫോൺ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ എന്നിവയുമായി മാവോയിസ്റ്റ് സംഘമെത്തിയത്.
ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു.ഭയന്നു പോയ വീട്ടുകാർ ഭക്ഷണം നൽകി. ശേഷം ഭക്ഷ്യവസ്തുക്കളും വസ്ത്രവും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് അഞ്ചു കിലോഗ്രാം അരിയും വസ്ത്രങ്ങളിൽ നിന്ന് ഇരുണ്ട നിറമുള്ള വസ്ത്രങ്ങളും എടുക്കുകയായിരുന്നു.
വീട്ടിൽ വച്ച് സംഘം തങ്ങളുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത ശേഷം രാത്രി 9.45 ഓടെയാണ് തിരിച്ചു പോയത്. സംഘത്തിലുണ്ടായിരുന്ന വനിതയെ ജിഷയെന്നാണ് സംഘാംഗങ്ങൾ വിളിച്ചിരുന്നത്.
സമീപ ്രദേശത്ത് ഏക്കർ കണക്കിനു സ്ഥലം വാങ്ങിയ വ്യക്തിയെക്കുറിച്ചും സംഘം ചോദിച്ചിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി മാവോയിസ്റ്റുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ വീട്ടുകാർ തിരിച്ചറിയുകയായിരുന്നു. മാവോയിസ്റ്റുകൾ വരുന്പോൾ ബിജുവും ഭാര്യയും മകനും ബിജുവിന്റെ അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.