റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വെ​ട്ടി​യി​ട്ട മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ളും മാ​ലി​ന്യ​ങ്ങ​ളും ദു​രി​ത​മാകുന്നു; പ്രതിഷേധിച്ച് നാട്ടുകാർ

ചാ​ല​ക്കു​ടി: നോ​ർ​ത്ത് ജം​ഗ്്ഷ​നി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വെ​ട്ടി​യി​ട്ട മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ളും മാ​ലി​ന്യ​ങ്ങ​ളും നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​യി. പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ വെ​ട്ടി​യി​ട്ട മ​ര​ത്തി​ന്‍റെ കൊ​ന്പു​ക​ളും മ​റ്റും റോ​ഡി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്ക​യാ​ണ്.

ഈ ​പ​രി​സ​ര​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ന​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. വ്യാ​പാ​രി​ക​ളും മ​റ്റും ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. അ​ഡ്വ. പോ​ളി ക​ണി​ച്ചാ​യി, അ​ഡ്വ. പി.​ഐ. മാ​ത്യു, വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, സി.​കെ.​വി​ൻ​സെ​ന്‍റ്, വി​ൻ​സെ​ന്‍റ് മാ​ത്യു, ലി​സി ജോ​ബി, ജോ​യി മ​ഞ്ഞ​ളി, ആ​ന്േ‍​റാ എ​രി​ഞ്ഞേ​രി, റ​ഹീം എ​ന്നി​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Related posts