കൊച്ചി: മരട് ഫ്ളാറ്റുകളിൽനിന്ന് ഒഴിയാൻ കൂടുതൽ സമയം വേണമെന്ന ഉടമകളുടെ ആവശ്യം നിഷേധിച്ച് നഗരസഭ. ഫ്ളാറ്റിൽനിന്ന് ഒഴിയാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു.
വ്യാഴാഴ്ചയോടെ താമസക്കാരെല്ലാവരും ഫ്ളാറ്റുകളിൽനിന്നും പൂർണമായും മാറണം. താൽക്കാലികമായി പുനസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വ്യാഴാഴ്ചയോടെ വീണ്ടും വിച്ഛേദിക്കും.
ഫ്ളാറ്റുകളിൽ നിന്ന് ഒഴിയാൻ ഒക്ടോബർ പത്ത് വരെ സമയം വേണമെന്നാണ് ഉടമകളുടെ ആവശ്യം. 180 കുടുംബങ്ങൾക്ക് പകരം താമസ സൗകര്യം കിട്ടി യില്ലെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. ഒഴിയാമെന്ന് സമ്മതിച്ചതാണ്. സർക്കാർ മാനുഷിക പരിഗണന നൽകണം. രണ്ടു ദിവസത്തിനകം ഫ്ളാറ്റ് ഒഴിയുന്നത് അ പ്രായോഗികമാണെന്നും ഉടമകൾ പറഞ്ഞു.