കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ വിദഗ്ധ എൻജിനീയറുടെ സഹായം തേടി. ഇൻഡോറിൽനിന്നുള്ള ഖനന എൻജിനീയർ എസ്. ബി. സർവ്വത്തെയാണ് സർക്കാരിന് ഉപദേശകനാകുക. ഇന്ത്യയിൽ ഇരുന്നൂറോളം കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി പൊളിച്ചതിൽ സർവ്വത്തെ പങ്കാളിയായിട്ടുണ്ട്.
നിയന്ത്രിത സ്ഫോടനത്തിലൂടെ പാർപ്പിട സമുച്ഛയങ്ങൾ പൊളിച്ച് നീക്കുന്നതിൽ കേരളത്തിന് മുൻപരിചയമില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വിദഗ്ധ സഹായം തേടിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തുന്ന സർവ്വത്തെ പൊളിക്കൽ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാരിനെ സഹായിക്കും.