കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഫ്ലാറ്റ് പൊളിക്കുന്നത് നിർത്തിവച്ചത്. സബ് കളക്ടറുടെതാണ് തീരുമാനം.
ഫ്ലാറ്റിലെ അനുബന്ധ കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്ന് സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതോടെ നാട്ടുകാർ പരാതിയുമായി സബ് കളക്ടറെ സമീപിക്കുകയായിരുന്നു. തുടർന്നു സ്ഥലം സന്ദർശിച്ച കളക്ടർ ഫ്ലാറ്റ് പൊളിക്കുന്നത് നിർത്താൻ നിർദേശം നൽകി.
സ്വിമ്മിംഗ് പൂളിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചത് അശാസ്ത്രീയമെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ആൽഫ സെറീൻ ഫ്ലാറ്റ് തത്ക്കാലം പൊളിക്കേണ്ടന്ന് കരാറെടുത്ത കമ്പനിക്ക് നിർദേശം നൽകിയത്.