മ​ര​ട് ഫ്ളാറ്റിലെ താമസക്കാർക്ക് പ്രത്യേക പുനരധിവാസ പദ്ധതി; നി​ർ​മ്മാ​താ​ക്ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് വേ​ണ്ടി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മ​ര​ട് ഫ്ളാ​റ്റ് നി​ർ​മ്മാ​താ​ക്ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കും. നി​ർ​മ്മാ​താ​ക്ക​ളി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

ഫ്ളാ​റ്റ് പൊ​ളി​ക്കാ​നു​ള്ള ക​ർ​മ്മ​പ​ദ്ധ​തി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലെ വി​വ​ര​ങ്ങ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മ​ര​ട് ഫ്ളാ​റ്റ് വി​ഷ​യ​ത്തി​ൽ മ​ന്ത്രി​സ​ഭാ​യോ​ഗം ഫ്ളാ​റ്റ് പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related posts