മരട് : ഫ്ളാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ മാലിന്യ കൂമ്പാരത്തിൽ നിന്നുള്ള പൊടിപടലങ്ങൾ അസഹ്യമായതിനെ തുടർന്ന് വെള്ളം പമ്പു ചെയ്ത് പൊടിശമിപ്പിക്കാനുള്ള നടപടി തുടങ്ങി.എച്ച് ടു ഒ, ആൽഫാ സെറീൻ ഉൾപ്പടെയുള്ള ഫ്ളാറ്റുകളുടെ മാലിന്യകൂമ്പാരത്തിനു മേൽ രാവിലെ മുതൽ വെള്ളം പമ്പു ചെയ്തുതുടങ്ങി. വലിയ മോട്ടോറുകൾ ഉപയോഗിച്ച് കായലിൽ നിന്നും പൈപ്പുകൾ ജെസിബി യുമായി ബന്ധിച്ചാണ് പമ്പിംഗ് നടക്കുന്നത്.
ഇന്നു വൈകിട്ടു വരെ ഇതു തുടരുമെന്നാണ് അറിയിയുന്നത്. ഇതിനിടെ, പൊടിശല്യത്തെ കുറിച്ച് വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് മലിനീകരണ നിയന്ത്ര ബോർഡ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. വരും ദിവസങ്ങളിൽ പൊടി നിയന്ത്രിക്കാൻ കൂടുതൽ നടപടി ഉണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്.