സൂറിച്ച്: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയെ ഫിഫ ലോക ഫുട്ബോളിന്റെ അംബാസഡറായി നിയമിച്ചു. ഫിഫയുടെ തീരുമാനം താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. ‘ഒടുവിലിതാ ഞാനെന്റെ ജീവിതാഭിലാഷം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്നു. അഴിമതിരഹിതവും സുതാര്യവുമായ ഫിഫയ്ക്കായി, ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകളോടൊപ്പം പ്രവര്‍ത്തിക്കും- മറഡോണ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സെപ് ബ്ലാറ്റര്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഫിഫയില്‍ ഉണ്ടായ അഴിമതി ആരോപണത്തെ മാറഡോണ നിശിതമായി വിമര്‍ച്ചിരുന്നു. തുടര്‍ന്നു ഫിഫയില്‍നിന്ന് സെപ് ബ്ലാറ്റര്‍ പുറത്താക്കപ്പെട്ടു. ബ്ലാറ്ററിന്റെ പിന്‍ഗാമിയായ ജിയാനി ഇന്ഫന്റീനോയുമായുള്ള സൗഹൃദമാണ് ഇപ്പോള്‍ അംബാസഡര്‍ പദവിയിലേക്കു മാറഡോണയെ എത്തിച്ചത്.