ബുവാനസ്ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മറഡോണയുടെ അഭിഭാഷകനാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.
തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം രണ്ടാഴ്ചയായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ലോകംകണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരമായാണ് മറഡോണ പരിഗണിക്കപ്പെടുന്നത്.
1986 ൽ അർജന്റീനയെ അദ്ദേഹം ലോകകപ്പ് ജേതാക്കളാക്കി. ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.