കണ്ണൂർ: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ പന്തുതട്ടിയ രാജ്യത്തെ ഏക ഫുട്ബോൾ സ്റ്റേഡിയത്തിലെത്തുന്നവരെ ഇനി മാറഡോണ സ്വാഗതം ചെയ്യും.
നവീകരണം പൂർത്തിയാക്കി കളികൾ ആരംഭിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച മറഡോണ ശില്പം മേയർ ടി.ഒ. മോഹനൻ അനാവരണം ചെയ്തു.
കണ്ണൂരിൽ മറഡോണ പന്തു തട്ടിയതിന്റെ ഓർമകൾ എക്കാലവും നിലനിർത്തുന്നതിനായാണ് കോർപറേഷൻ അദ്ദേഹത്തിന്റെ പൂർണകായ ശില്പം സ്റ്റേഡിയത്തിൽ സ്ഥാപിച്ചത്.
എട്ട് അടി പൊക്കമുള്ള മാറഡോണയുടെ ഫൈബർ ഗ്ലാസിൽ തീർത്ത പ്രതിമയാണ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 8.5 അടി ഉയരമുള്ള സ്തൂപത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 150 കിലോ ഭാരമുള്ള ശില്പം ചൊവ്വ സ്വദേശി മനോജ്കുമാറാണ് നിർമിച്ചത്.