കൊച്ചി: മരടിലെ പൊളിക്കേണ്ട ഫ്ലാറ്റുകള്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് പരിശോധിക്കും. മരട് നഗരസഭാ അധികൃതരുമായും ടോം ജോസ് ചര്‍ച്ച നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരുന്നുണ്ട്.
അതേസമയം, സുപ്രീംകോടതി ഉത്തരവുപ്രകാരം ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ മരട് നഗരസഭയിൽ ആശയക്കുഴപ്പം തുടരുകയാണ് . വിഷയം ചർച്ചചെയ്യാൻ മരട് നഗരസഭയുടെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും.