മരട്: ഫ്ളാറ്റുകൾ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ച സാഹചര്യത്തിൽ ഒഴിഞ്ഞു പോകേണ്ടി വരുന്ന ഉടമകൾക്ക് ആശങ്കകൾ പലതരം. ഒഴിയൽ മൂന്നിനകം പൂർത്തിയാക്കാനുള്ള നിർദ്ദേശം മുന്നിലുണ്ടെങ്കിലും തങ്ങൾക്ക് പകരം താമസ സൗകര്യം ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നതായി താമസക്കാർ പറയുന്നു.
മാറി താമസിക്കാൻ സർക്കാർ സംവിധാനം ഒരുക്കുമെന്നും സഹായങ്ങൾ നൽകുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.എന്നാൽ ഇതു സംബന്ധിച്ച അവ്യക്തതകൾ നിലനിൽക്കുന്നതായി ഉടമകൾ പറയുന്നു.
മൂന്നിനകം ഒഴിപ്പിക്കുന്ന ഫ്ളാറ്റുകൾ പൊളിക്കാൻ ഈ മാസം ഒൻപതിന് കമ്പനികൾക്കു കരാർ നൽകാനാണു തീരുമാനം.11 നു തന്നെ പൊളിച്ചുതുടങ്ങണമെന്നും ആലോചനയുണ്ട്. എന്നാൽ, പ്രദേശവാസികളുടെ ആശങ്കയും മറ്റും അകറ്റാനും നടപടി സ്വീകരിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. പൊളാക്കുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാനും നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.ഇതിനും നാളിതുവരെയായി നീക്കങ്ങൾ തുടങ്ങിയിട്ടില്ല.